എല്ലാ യാത്രകളും പുതിയ കലത്തിലെ പുതിയ വൈവിധ്യങ്ങള്‍ തേടിയുള്ളതാണ് . ഞങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി പഴയ കളത്തിലേക്ക് ഒരു യാത്ര നടത്തി . ഈ യാത്രയില്‍ ഞങ്ങള്‍ കണ്ടെത്തിയ കേരളത്തിന്‍റെ തനത് ശൈലിയും പാരമ്പര്യവും നിങ്ങള്‍ക്ക് വേണ്ടി വിളമ്പുവാന്‍ സമയമായി . ഗതകാല സ്മരണകള്‍ ഉണര്‍ത്തി തനതു സംസ്കാരം ഒട്ടും ചോര്‍ന്നു പോകാതെ ഞങ്ങള്‍ വിളമ്പുന്നു .....!!!!!!!
ജൈവ വൈവിധ്യങ്ങളുടെയും ചരിത്ര ശേഷിപ്പുകളുടെയും ഒരു സംഗമ കേന്ദ്രമാണ് കേരളം . ഇവടെ വരുന്ന സഞ്ചാരികള്‍ക്ക് ഈ ഭുമി നല്‍കുന്നത് ആത്മീയ നിര്‍വിതിയും , പ്രക്രതിയുടെ നിറകാഴ്ചയും നിറഞ്ഞ സന്തോഷവുമാണ് .
ലോകം ശാസ്ത്രമേഖലയിലും , സാങ്കേതികമേഖയിലും മറ്റു എല്ലാ പ്രവര്‍ത്തന മേഖലയിലും വന്‍ കുതിചുച്ചട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. ലോകത്തിന്‍റെ കഴ്ച്ചപാടും ഒരുപാടു മാറികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിന്‍റെ കുതിച്ചു ചട്ടത്തിനടയില്‍ പലരും ഒരുപാടു കര്‍ത്തവ്യങ്ങള്‍ മറന്നു കൊണ്ടിരിക്കുകയാണ് മലയാളിയായ പലര്‍ക്കും കേരളത്തെ കുറിച്ചോ, അതിന്‍റെ തനിമയെ കുറിച്ചോ, അതിന്റെ പൈത്ര്കതെത്തെ കുറിച്ചോ അറിയാന്‍ അവര്‍ക്ക് ഒട്ടും സമയമില്ല .കാലത്തിന്‍റെ വേഗതയാര്‍ന്ന ജീവിതത്തിനിടയില്‍ മറന്നുപോയ ചില ഏടുകള്‍ ചികഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍ .
കേരളത്തിന്‍റെ ചരിത്രത്തെയും, അവയുടെ പാരമ്പര്യത്തെയും, പുതിയ പദ്ധതികളെയും, പ്രകൃതി സൗന്ദര്യവും വിനോദ സഞ്ചാര കേന്ദ്രങ്ങളും, മഞ്ഞും, മലയും, കുന്നും, കുന്നിന്‍ ചെരിവുകളും, കോട്ടയും, ക്ഷേത്രവും, പള്ളിയും, ചര്‍ച്ചും, മറ്റു മതകേന്ദ്രങ്ങളും, ഭക്ഷണ രീതിയും, ഭക്ഷണ ശൈലിയും, ഭക്ഷണ ചേരുവകളും, മതപരമായ ഉത്സവങ്ങളും, മാറ്റ് ആഘോഷങ്ങളും,കായലും, കരയും, കടലും, പുഴയും, അരുവികളും, മറ്റ് സംസ്കാരിക സാമൂഹിക കലകളും ഡ്രീം കേരളയില്‍ ഉള്‍പെടുത്തിയിരിക്കുന്നു, മറ്റു ബ്ലോഗ്ഗില്‍നിന്നും വീക്ഷിക്കുന്നവരെ ഒട്ടും മടുപ്പ് പിടിപ്പികാതെ വളരെ ലളിതമായി ആവിഷ്കരിച്ച് അവയെ നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തിക്കുവാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍ .
കടന്നുവന്ന നവോഥാന നായകന്മാരെയും , സംസകരിക സാമൂഹിക പരിവര്‍ത്തന പ്രവര്‍ത്തകരെയും , നമ്മെ സൃഷ്ട്ട്ടിച്ച സ്ര്ഷട്ടാവിനെയും സ്മരിച്ചുകൊണ്ട് ഒരു പുതിയ ജൈത്രയാത്രയ്ക്ക് ഞങ്ങള്‍ തുടക്കം കുറിക്കുന്നു .
ഉള്‍കഴ്ച്ചയിലെക് ഹാര്‍ധമായ സ്വാഗതം .....!!!!!!!!!!
👍
ReplyDelete